LATEST NEWS

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌ മലയാളി യുവാവ് മരിച്ചു.മലപ്പുറം തിരൂര്‍ പറവണ്ണ കുറ്റുകടവത്ത് ആലിൻചുവട് കെ.കെ. ഷംസുവിന്റെ മകൻ ഷാദിലാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു.

ബെംഗളൂരുവിൽ ജോലിചെയ്തിരുന്ന ഷാദിലും സുഹൃത്തുകളും വയനാട്ടിൽപ്പോയി തിരിച്ചുവരുന്നതിനിടെ നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലകീഴായിമറിഞ്ഞ ജീപ്പിൽനിന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷാദിലിന്റെ ജീവൻ രക്ഷിക്കാനായില്ല.
SUMMARY: A Malayali youth died in a road accident in Bengaluru.
NEWS DESK

Recent Posts

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും…

14 minutes ago

തൃശൂർ പൂരം നാളെ: ഇന്ന്‌ വിളംബരം

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…

1 hour ago

കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്തുകൊന്നു; ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി, യുവാവ് ലഹരിമരുന്നിന് അടിമ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…

1 hour ago

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…

1 hour ago

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…

2 hours ago

സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം ബെംഗളൂരുവില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ചറല്‍ അസോസിയേഷനും (ഇസിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2026…

2 hours ago