LATEST NEWS

16-കാരിയെ പീഡിപ്പിച്ച കേസ്: ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അറസ്റ്റില്‍

മലപ്പുറം: മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ്. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പോലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം നിലവില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളില്‍ സജീവമാണ്.

കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസറഗോഡ് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി നിലമ്പൂർ പോലീസ് കസ്റ്റഡിയിലാണ്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. മോട്ടിവേഷണല്‍ സ്പീക്കറും, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.

SUMMARY: Influencer and former police officer Philip Mampat arrested in rape case of 16-year-old girl

NEWS BUREAU

Recent Posts

ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…

56 minutes ago

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…

1 hour ago

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

1 hour ago

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…

2 hours ago

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…

2 hours ago

നെട്ടയത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…

2 hours ago