BENGALURU UPDATES

ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണില്‍ പകര്‍ത്തി; ഇൻഫോസിസ് ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ.  മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സ്വപ്നിൽ നാഗേഷ് മാലി (28) ആണ്പിടിയിലായത്. ജൂൺ 30-ന് ഇൻഫോസിസിന്‍റെ ഇലക്ട്രോണിക് സിറ്റി കാമ്പസിലാണ് സംഭവം നടന്നത്.

ശുചിമുറിയിലെത്തിയ വനിതാ ജീവനക്കാരിയാണ് കണ്ണാടിയിൽ അടുത്ത ക്യൂബിക്കിളിൽ നിന്ന് മാലി സ്മാർട്ട്ഫോൺ ഉപയോഗിച്ച് രഹസ്യമായി റെക്കോർഡ് ചെയ്യുന്നതായി കണ്ടെത്തിയത്. യുവതി ഉടന്‍ തന്നെ സഹപ്രവർത്തകരെ അറിയിക്കുകയും തുടര്‍ന്ന് എച്ച്ആർ, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

പോലീസ് എത്തി ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 50 ഓളം അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനക്കായി ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഐപിസി, ഐടി ആക്ട് വകുപ്പുകൾ എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇൻഫോസിസില്‍ സീനിയർ അസോസിയേറ്റ് കൺസൾട്ടന്റ് ആണ് സ്വപ്നിൽ നാഗേഷ് മാലി. നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
SUMMARY: Employee arrested for filming women’s restroom of IT company on mobile phone

NEWS DESK

Recent Posts

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…

3 hours ago

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…

4 hours ago

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…

4 hours ago

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

5 hours ago

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…

5 hours ago

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…

5 hours ago