Categories: KERALATOP NEWS

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര പോലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്ത ഇന്‍ഫ്ളുവന്‍സറുടെ കുടുംബം ഇന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളുടെ മരണത്തില്‍ നെടുമങ്ങാട് സ്വദേശിയായ മറ്റൊരു ഇന്‍ഫ്‌ളുവന്‍സറെ സംശയമുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്താണ് മരണകാരണം എന്നത് പുറത്തുവരണം. നെടുമങ്ങാട് സ്വദേശിയായ ഇന്‍ഫ്‌ളുവന്‍സറുടെ പങ്ക് അന്വേഷിക്കണം. ഇയാള്‍ വീട്ടില്‍ മുന്‍പ് സ്ഥിരമായി വരാറുണ്ടായിരുന്നു. രണ്ട് മാസമായി ഇയാള്‍ വീട്ടില്‍ വരുന്നില്ല. ഇവനാണ് ഉത്തരവാദി എന്ന് ഞങ്ങള്‍ സംശയിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സൈബര്‍ ആക്രമണമാണെന്ന നിലയ്ക്കായിരുന്നു കേസില്‍ പോലീസ് അന്വേഷണം. എന്നാല്‍ വീട്ടുകാര്‍ നല്‍കിയ പരാതിയും മൊഴിയും കേസില്‍ നിര്‍ണായകമായി മാറുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ ആക്രമണം എന്നായിരുന്നു സുഹൃത്തുക്കളടക്കമുള്ളവരുടെ ആരോപണം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും കാര്യമായി ഒന്നും തന്നെ പറഞ്ഞിരുന്നില്ല.

തിരുവനന്തപുരം നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച പെണ്‍കുട്ടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.
<BR>
TAGS : KERALA  | LATEST NEWS | INSTAGRAM INFLUNECER
SUMMARY : Instagram influencer’s boyfriend arrested for suicide

 

Savre Digital

Recent Posts

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

50 minutes ago

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…

3 hours ago

എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…

3 hours ago

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 ഓളം വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…

4 hours ago

റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…

5 hours ago