ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് കയറ്റുമതിയും ഇറക്കുമതിയും നടക്കും. വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ അന്താരാഷ്ട്ര ചരക്കുവിമാനം IX 815 ശനിയാഴ്ച പറന്നുയർന്നു. അബുദാബിയിലേക്കുള്ള വിമാനത്തിൽ 2,522 കിലോഗ്രാം പഴങ്ങളും പച്ചക്കറികളുമാണ് ഉണ്ടായിരുന്നത്. കേരളത്തിലെയും കർണാടക തീരപ്രദേശങ്ങളിലെയും കയറ്റുമതിക്കാർക്ക് വൻ അവസരമാണ് ഇതോടെ ലഭിക്കുന്നത്.
വടക്കൻ കേരളത്തിലെ കൃഷിക്കാർക്കും, മത്സ്യവിപണനക്കാർക്കും, ടെക്സ്റ്റൈൽ തുടങ്ങിയ വ്യവസായങ്ങൾക്കുമെല്ലാം നേരിട്ട് ഗുണം ചെയ്യുന്നതായിരിക്കും മംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ചരക്ക് കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ. വടക്കൻ കേരളത്തിലെ ഉൽപ്പാദകർക്ക് ഗൾഫ് നാടുകളിലേക്കും മറ്റും ഇനി ചരക്കുകൾ എളുപ്പത്തിൽ എത്തിക്കാം. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, കപ്പൽനിർമ്മാണ സാമഗ്രികൾ തുടങ്ങി, പ്രദേശത്തെ വ്യാവസായിക, കാർഷിക ഉൽപ്പങ്ങൾക്കെല്ലാം ആഗോള വിപണിയാണ് ഒരുങ്ങുക.
പാസഞ്ചർ വിമാനങ്ങളുടെ താഴ്ഭാഗത്തുള്ള അറകളിൽ ഈ ഉൽപ്പന്നങ്ങൾ ബെല്ലി കാർഗോ ആയി അയയ്ക്കും. ഇൻഡിഗോ, എയർ ഇന്ത്യാ എക്സ്പ്രസ് തുടങ്ങിയ വിമാന സർവ്വീസുകളിലൂടെ ദുബായ്, ദോഹ, ദമ്മാം, കുവൈറ്റ്, മസ്കറ്റ്, അബുദാബി, ബഹറൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളിൽ ബെല്ലി കാർഗോ ആയി ഉൽപ്പന്നങ്ങൾ അയക്കാം.
TAGS: KARNATAKA | MANGALORE AIRPORT
SUMMARY: Mangaluru airport launches international cargo terminal
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല് ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല് ഈശ്വര് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്മാങ്കൂട്ടത്തില് കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില് രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില് 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്പ്പ് ഉന്നയിച്ച കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്പ്പ്…