തൃശൂർ: സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ട് വരെ സംഘടിപ്പിക്കുമെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്ക് പുറമേ റഷ്യ, ഹംഗറി, ഈജിപ്റ്റ്, ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നായി പതിനഞ്ച് നാടകങ്ങളാണ് അരങ്ങേറുന്നത്.
നാടകോത്സവം കാണാൻ താത്പര്യമുള്ളവർക്ക് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ.അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ രാജീവ് വെളിച്ചെട്ടി,നാടക പ്രതിഭകളായ മല്ലിക തനേജ, കെ.എ.നന്ദജൻ എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങൾ തിരഞ്ഞെടുത്തത്.
ഇറ്റ്‌ഫോക് കെ.ടി.മുഹമ്മദ് തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ, തോപ്പിൽഭാസി നാട്യഗൃഹം, അക്കാദമി ക്യാമ്പസ്,രാമനിലയം എന്നീ വേദികളിലാണ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ കർട്ടൺ റൈസർ ഫെബ്രുവരി 16 മുതൽ 21 വരെ സംസ്ഥാന അമേച്വർ നാടകമത്സരം അക്കാദമിയിൽ നടക്കും.
<BR>
TAGS : DRAMA | ART AND CULTURE
SUMMARY : International Theatre Festival (ITFOK) from February 23 to March 2
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…