ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ഡൽഹി: ഇന്റർനെറ്റ് ലഭ്യതയും അത് ഉപയോഗിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി. കുട്ടികള്‍ ഉള്‍പ്പെടെ രാജ്യത്തെ ഓരോ വ്യക്തിക്കും ഈ അവകാശത്തിന് അർഹതയുണ്ടെന്ന് ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തത വരുത്തി. ഭരണഘടനയുടെ 19(1)(എ), 21 എന്നീ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചരിത്രപരമായ നിരീക്ഷണം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തമാക്കാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഈ പ്രഖ്യാപനം നടത്തിയത്. ഭരണഘടനയുടെ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിവരങ്ങളും ആശയങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള അവകാശവും ഉള്‍പ്പെടുന്നു.

പ്രത്യേക പ്രായപരിധിക്ക് പുറത്തുള്ള കുട്ടികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് പറയുന്നതുപോലെ അസംബന്ധമാണ് കുട്ടികള്‍ക്ക് ഇന്റർനെറ്റ് ലഭ്യത നിഷേധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും രണ്ടിനും കുട്ടികള്‍ അർഹരാണെന്നും കോടതി വ്യക്തമാക്കി. അപകടകരമായ ഉള്ളടക്കങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള മാർഗം ഇന്റർനെറ്റ് ലഭ്യത ഇല്ലാതാക്കുകയല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതില്‍ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനുപകരം രക്ഷിതാക്കളുടെ അനുമതി തേടാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ അഭിപ്രായസ്വാതന്ത്ര്യവും ഇന്റർനെറ്റ് ലഭ്യതയുമായി ബന്ധപ്പെട്ട അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് കോടതിയുടെ നിലപാട്.

SUMMARY: Internet is a fundamental right for children too; Supreme Court delivers a landmark verdict

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു: ലൈം​ഗിക ചൂഷണത്തിന് ഇരയായി, രണ്ടുപേർ അറസ്റ്റിൽ‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈം​ഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ...

137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തിൽ

ന്യൂഡൽഹി: കാൻസർ ചികിത്സയുടെ ചെലവിൽ നട്ടംതിരിയുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന...

ഇടപാടുകാർ ശ്രദ്ധിക്കുക; 4 ദിവസം ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ...

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

Related Articles

Popular Categories