ചെന്നൈ: തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ആശുപത്രിയില് പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. തനതായ സംഗീത ശൈലി കൊണ്ട് ആരാധകർ ‘തേനിസൈ തെൻട്രല്’ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.
1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരില് ജനിച്ച ദേവ, ഗാനമേളകളിലൂടെയാണ് സംഗീത യാത്ര ആരംഭിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില് നൂറുകണക്കിന് സിനിമകള്ക്ക് അദ്ദേഹം ഈണം പകർന്നു. തനത് നാടൻ പാട്ടുകളെയും ഗാനമേള ശൈലികളെയും സിനിമാ സംഗീതത്തിലേക്ക് കൂട്ടിയിണക്കിയതാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. സുമ്മാ ഇരുങ്ക മച്ചാൻ, ഉന്നിടത്തില് എന്നൈ കൊടുത്തേൻ, ഇംഗ്ലീഷ്കാരൻ തുടങ്ങി നിരവധി ചിത്രങ്ങളില് അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: Renowned Tamil music director Deva has passed away.
















