ഇംഫാല്‍: മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു. ആറ് ദിവസത്തിന് ശേഷമാണ് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മണിപ്പൂരില്‍ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്.മൊബൈല്‍ ഡേറ്റാപാക്ക്, ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് പുനഃസ്ഥാപിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
സെപ്റ്റംബര്‍ പത്തിനായിരുന്നു തൗബാല്‍, ബിഷ്നുപുര്‍, കിഴക്കന്‍ ഇംഫാല്‍, പടിഞ്ഞാറന്‍ ഇംഫാല്‍, കാക്ചിംഗ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും അടക്കം പങ്കുവെയ്ക്കുന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ രണ്ടായിരം സിആര്‍പിഎഫ് ജവാന്മാരെക്കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്ത് എത്തിച്ചു. അന്‍പത്തിയെട്ടാം ബറ്റാലിയന്‍ തെലങ്കാനയില്‍ നിന്നും 112-ാം ബറ്റാലിയന്‍ ജാര്‍ഖണ്ഡില്‍ നിന്നും മണിപ്പൂരിലേക്ക് യാത്ര തിരിച്ചു.
മണിപ്പൂരില്‍ പതിനാറ് മാസം നീണ്ടുനില്‍ക്കുന്ന വംശീയകലാപത്തിന് അറുതിവേണമെന്നാവശ്യപ്പെട്ട് ഇംഫാലില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് ഇടപെട്ടതോടെ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കാന്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
<BR>
TAGS : MANIPUR CLASH
SUMMARY : Internet restored in Manipur. Schools will open from today
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…
ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മലദധാടി സ്വദേശി…
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ്…
ന്യൂഡല്‍ഹി: അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി.…
ബെംഗളൂരു: മൈസൂരു ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കർണാടക ആർടിസി. ദസറ ദിനങ്ങളിൽ കർണാടക…