ബെംഗളൂരു: ഐ.പി.എൽ വാതുവെപ്പിനെതിരെ ബെംഗളൂരു പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് അഞ്ച് വ്യത്യസ്ത കേസുകളിലായി 1.15 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ വ്യാഴാഴ്ച മാത്രം 86 ലക്ഷം രൂപ കണ്ടെടുത്തു. ജക്കൂര്‍ സ്വദേശി വിജയ് കുമാർ, ധ്രുവ മിത്തൽ, രോഹിത് രഞ്ജൻ രവി എന്നിവരാണ് പിടിയിലായത്.
പാർക്കർ, റൈലക്സ്, ദുബായ് എക്സ്ചേഞ്ച്, ലോട്ടസ്, ബിഗ്ബുൾ 24/7 തുടങ്ങിയ നിരവധി സംശയാസ്പദമായ വെബ്‌സൈറ്റുകളും മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളും കണ്ടെത്തുന്നതിലേക്ക് പരിശോധന നയിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ഷയ് ഹകായ് മച്ചിന്ദ്ര പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ പേരുകൾ പ്രശസ്ത ബ്രാൻഡുകളുടെ അനുകരണങ്ങളാണെന്നും ആയിരക്കണക്കിന് ആളുകൾ ഈ ആപ്ലിക്കേഷനുകളിൽ ലോഗിൻ ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ടോസ് മുതൽ മുഴുവൻ മത്സരം വരെ വിവിധ പന്തയങ്ങൾ വെക്കാൻ ആപ്പുകളിൽ സൗകര്യമുണ്ട്. ഉദാഹരണത്തിന് ആരാണ് ടോസ് ജയിക്കുക, മത്സരഫലം എന്തായിരിക്കും, റൺ എത്ര തുടങ്ങിയവയെക്കുറിച്ച് പന്തയം വെക്കാൻ വാതുവെപ്പുകാർക്ക് കഴിയുമെന്നും പോലീസ് പറഞ്ഞു.
നഗരത്തില്‍ വാതുവെപ്പ് നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചുവരികയാണ്. ഐപിഎൽ ടിക്കറ്റുകളുടെ കരിഞ്ചന്തയും വാതുവെപ്പും തടയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു.
<BR>
TAGS : IPL BETTING
SUMMARY : IPL betting: 1.15 crore seized; Three people were arrested
ബെംഗളൂരു: പാലക്കാട് പെരുവമ്പ ചെറുവട്ടത്ത് കുടുംബാംഗം മുരളീധരൻ.സി (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബാനസവാഡി രാമമൂർത്തി നഗർ മെയിൻ റോഡ് ഫോര്‍ത്ത് മെയിനിലായിരുന്നു…
ബെംഗളൂരു: സാമ്പങ്കിരാമനഗറിൽ 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഉടമയെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു…
ബെംഗളൂരു: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ബാംഗ്ലൂർ കേരളസമാജം അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഇന്ദിരാ നഗർ കൈരളി…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന്…
തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25…
കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരായിരുന്നു ജോയിന്റ്…