ടെല്‍ അവീവ്: ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന മൊസാദിന്റെ ഓപ്പറേഷന്‍ സെന്ററും ആക്രമിച്ചതായി ഇറാന്‍. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ അവകാശവാദത്തെ ഉദ്ധരിച്ച് ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ താസ്നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമാക്രണം. മൊസാദ് ആസ്ഥാനം തീപിടിച്ച നിലയില്‍ എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ആക്രമണം ഇസ്രയേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേല്‍ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ സൈനിക പ്രതിരോധം ശക്തമാണ്. ടാബ്രിസിൽ ഇസ്രയേലിന്റെ F-35 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇത് ഇറാൻ വെടിവച്ചിടുന്ന നാലാമത്തെ F-35 ജെറ്റാണെന്നും റിപ്പോർട്ടുകളുണ്ട്. ഈജിപ്ത് അതിർത്തിയിൽ നിന്ന് കടന്നുകയറിയ രണ്ട് ഡ്രോണുകളും തബ്രിസിൽ വെടിവെച്ചിട്ടതായും ഇറാൻ അറിയിച്ചു.
ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഇതുവരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ ഇന്നലെ രാത്രിയിൽ ഇറാന്റെ മിസൈൽ വർഷം കുറഞ്ഞെന്നും ഇറാനിലെ വിക്ഷേപണകേന്ദ്രങ്ങൾ തകർന്നതിന്റെ തെളിവാണ് ഇതെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.
SUMMARY: Iran claims to have attacked Mossad’s operations center; four F-35 fighter jets shot down, violent explosion in Tehran
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…