LATEST NEWS

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാന്‍

ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന പാസാക്കിയത്. അമേരിക്ക നടത്തിയ ആണവ നിലയങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ചെറിയ തോതില്‍ പോലും അപലപിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നടപടി.

ഐഎഇഎ നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ടാകും. ഏജന്‍സിയുടെ പ്രവേശനത്തിന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമായി വരുമെന്നും ഇറാന്‍ പാര്‍ലമെന്റ് വക്താവ് അലിറെസ സലീമി പറഞ്ഞു. ബില്‍ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലാണ് നല്‍കേണ്ടത്.

ആക്രമണത്തെ തള്ളിപ്പറയാതിരുന്നതോടെ ഐ എ ഇ എയുടെ അന്താരാഷ്ട്ര വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചിട്ടില്ലെന്ന യു എസ് രഹസ്യാന്വേഷണ വിലയിരുത്തല്‍ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

SUMMARY: Iran cuts ties with International Atomic Energy Agency

 

NEWS DESK

Recent Posts

കാമ്പസുകളിലെ രാഷ്ട്രീയം; പ്രത്യേക സമിതിയെ നിയോഗിച്ച് കര്‍ണാടക കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…

7 minutes ago

കടുവയെ പിടികൂടി

ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…

21 minutes ago

ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു, അപകടം ആന്ധ്രയിൽ

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…

50 minutes ago

വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…

2 hours ago

ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്‍ഥാടകനുമായ രാജേഷ് ഗൗഡ്…

2 hours ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവർച്ച

ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ…

2 hours ago