Sunday, July 13, 2025
20.9 C
Bengaluru

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാന്‍

ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന പാസാക്കിയത്. അമേരിക്ക നടത്തിയ ആണവ നിലയങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ചെറിയ തോതില്‍ പോലും അപലപിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നടപടി.

ഐഎഇഎ നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ടാകും. ഏജന്‍സിയുടെ പ്രവേശനത്തിന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമായി വരുമെന്നും ഇറാന്‍ പാര്‍ലമെന്റ് വക്താവ് അലിറെസ സലീമി പറഞ്ഞു. ബില്‍ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലാണ് നല്‍കേണ്ടത്.

ആക്രമണത്തെ തള്ളിപ്പറയാതിരുന്നതോടെ ഐ എ ഇ എയുടെ അന്താരാഷ്ട്ര വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചിട്ടില്ലെന്ന യു എസ് രഹസ്യാന്വേഷണ വിലയിരുത്തല്‍ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

SUMMARY: Iran cuts ties with International Atomic Energy Agency

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാലവർഷം വീണ്ടും കനക്കാൻ സാധ്യത ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവർഷം കനക്കാൻ സാധ്യത. കേരള, ലക്ഷദ്വീപ് തീരത്ത്...

വീണ്ടും നിപ മരണം; മരിച്ച മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ്...

കൃഷ്ണദേവരായറായി ഋഷഭ് ഷെട്ടി; ചിത്രമൊരുക്കാൻ സൂപ്പർ ഹിറ്റ് സംവിധായകൻ

ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി...

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാലു വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു...

പോപ്പുലർ ഫ്രണ്ട് നിരോധനം; 10 സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി...

Topics

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം...

കുടുംബ വഴക്ക്; കന്നഡ സീരിയൽ നടിയെ കുത്തിപരുക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ...

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20%...

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി...

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി...

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

Related News

Popular Categories

You cannot copy content of this page