WORLD

യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇറാൻ മിസെെലുകൾ; ആക്രമണം ഖത്തറിലും ഇറാഖിലേക്കും

മനാമ: ഇസ്രയേലിനൊപ്പം അമേരിക്കയും ആക്രമിച്ചതോടെ ഖത്തറിലെ യുഎസ് വ്യോമതാവളങ്ങള്‍ക്കുനേരെ പ്രത്യാക്രമണം നടത്തി ഇറാന്‍. ഖത്തര്‍ പ്രാദേശിക സമയം തിങ്കള്‍ വൈകിട്ട് 7.30ഓടെയാണ് ദോഹയ്ക്കടുത്ത് അല്‍ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപോര്‍ട്ടില്ല. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് ഖത്വര്‍ അറിയിച്ചു. ഖത്തറില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ ആക്രമണമാണ് ഇറാഖില്‍ നടന്നതെന്നാണ് റിപോര്‍ട്ട്.

മിസൈലുകള്‍ അന്തരീക്ഷത്തില്‍വച്ച് തടയുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവച്ചു. ഖത്തറിലെ യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ബഷാറത്ത് ഫത്ത എന്ന് പേരിട്ട ദൗത്യം ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടല്ലെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളങ്ങളെയും ഇറാന്‍ ലക്ഷ്യമിട്ടതായി യുകെയിലെ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതിനു പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം. ബഹ്റൈനും യുഎഇയും വ്യോമാതിര്‍ത്തി അടച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്ത്യയുടെയും എംബസികള്‍ തങ്ങളുടെ പൗരരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആക്രമണത്തെ ഖത്തര്‍ അപലപിച്ചു.

അതേസമയം ആക്രമണം ‘സഹോദര രാജ്യമായ’ ഖത്തറിനെതിരല്ലെന്ന് ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ സമിതി പ്രസ്താവനയില്‍ പ്രതികരിച്ചു. ഖസംഘര്‍ഷത്തില്‍ യു എസ് പങ്കാളിയായാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യു എസ് വ്യോമതാവളങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

SUMMARY: Iran fires missiles at US base; attacks on Qatar and Iraq

 

WEB DESK

Recent Posts

ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…

33 minutes ago

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

2 hours ago

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…

3 hours ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

4 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

5 hours ago