ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഐആര്‍ഐബിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ബോംബിടുകയായിരുന്നുവെന്നാണ് ഇസ്രയല്‍ വ്യോമസേന അറിയിച്ചിട്ടുള്ളത്.
ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം സാധാരണ നിലയിലായി. ആക്രമണ സമയത്ത് ലൈവിലുണ്ടായിരുന്ന വാര്‍ത്താ അവതാരക സഹര്‍ ഇമാമി വീണ്ടും മറ്റൊരു സ്റ്റുഡിയോയില്‍നിന്ന് തത്സമയ സംപ്രേക്ഷത്തിലേക്കെത്തുകയും ചെയ്തു. ആക്രമണത്തിൽ ചാനൽ ആസ്ഥാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇറാൻ ജനതയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശത്രുവിന്റെ കുടില നീക്കമാണിതെന്ന് ഇറാൻ ടിവി വ്യക്തമാക്കി.
ഐആര്‍ഐബി ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു’ എന്ന് ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
ടെഹ്റാനിലെ മൂന്നു കേന്ദ്രങ്ങളിൽ നിന്ന് നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രമുഖ വാർത്ത ചാനലിന് നേർക്ക് ആക്രമണം ഉണ്ടായത്. ടെഹ്‌റാന്‍റെ ആകാശം ഇസ്രയേൽ വ്യോമസേനയുടെ പൂർണ നിയന്ത്രണത്തിലാണെന്നും മധ്യ ഇസ്രയേലിലെ തെൽനോഫ് വ്യോമകേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ വിജയത്തിന്‍റെ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
SUMMARY: Iranian state TV headquarters destroyed in Israeli missile attack; attack occurred during live broadcast
മോസ്കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…