ഇറാൻ സ്റ്റേറ്റ് ടിവി ആസ്ഥാനം ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ തകർന്നു; ആക്രമണം ലൈവ് സംപ്രേക്ഷണത്തിനിടെ

ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഐആര്‍ഐബിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ബോംബിടുകയായിരുന്നുവെന്നാണ് ഇസ്രയല്‍ വ്യോമസേന അറിയിച്ചിട്ടുള്ളത്.

ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം സാധാരണ നിലയിലായി. ആക്രമണ സമയത്ത് ലൈവിലുണ്ടായിരുന്ന വാര്‍ത്താ അവതാരക സഹര്‍ ഇമാമി വീണ്ടും മറ്റൊരു സ്റ്റുഡിയോയില്‍നിന്ന്‌ തത്സമയ സംപ്രേക്ഷത്തിലേക്കെത്തുകയും ചെയ്തു. ആക്രമണത്തിൽ ചാനൽ ആസ്ഥാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.

ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇറാൻ ജനതയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശത്രുവിന്റെ കുടില നീക്കമാണിതെന്ന് ഇറാൻ ടിവി വ്യക്തമാക്കി.

ഐആര്‍ഐബി ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു’ എന്ന് ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

ടെഹ്റാനിലെ മൂന്നു കേന്ദ്രങ്ങളിൽ നിന്ന് നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രമുഖ വാർത്ത ചാനലിന് നേർക്ക് ആക്രമണം ഉണ്ടായത്. ടെഹ്‌റാന്‍റെ ആകാശം ഇസ്രയേൽ വ്യോമസേനയുടെ പൂർണ നിയന്ത്രണത്തിലാണെന്നും മധ്യ ഇസ്രയേലിലെ തെൽനോഫ് വ്യോമകേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ വിജയത്തിന്‍റെ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SUMMARY: Iranian state TV headquarters destroyed in Israeli missile attack; attack occurred during live broadcast

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(07-08-2026) കലക്ടര്‍ അവധി...

പെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ട്...

മുത്തങ്ങ സലാം വധശ്രമക്കേസ്; എം ഗീതാനന്ദൻ ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുത്തങ്ങയില്‍ പോലീസ് ഉദ്യോഗസ്ഥൻ അബ്‌ദുള്‍ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍...

കെഎസ്‌ആര്‍ടിസി വാട്‌സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോള്‍ഫ്രീ നമ്പറും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റിങ് സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വാട്‌സ്‌ആപ്പിലൂടെ...

കേരളസമാജം ഈസ്റ്റ് സോണ്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ഹോസ്പിറ്റല്‍ ഹെന്നൂരിന്റെ സഹകരണത്തോടെ...

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച്‌ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി...

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം; എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം

കൊച്ചി: വിമാനയാത്രക്കിടെ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റില്‍. മലേഷ്യയിലെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

Related Articles

Popular Categories