കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികളായ രണ്ട് സ്‌ത്രീകള്‍ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കൊലപാതകശേഷം കുഞ്ഞാമിനയുടെ സ്വർണാഭരണങ്ങളുമായി രക്ഷപ്പെട്ട പ്രതികളെയാണ് മദ്ധ്യപ്രദേശില്‍ നിന്നും പിടികൂടിയത്. ന്യൂഡല്‍ഹി നാങ്ളോയി സ്വദേശികളായ പർവീണ്‍ ബാനു(55),സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്.
സൗമ്യരംഗാവാല, സമീറ രംഗാവാല എന്നീ വ്യാജപ്പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവർ. 2016 ഏപ്രില്‍ 30നാണ് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറില്‍ താമസിച്ചിരുന്ന കുഞ്ഞാമിന കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് തൊട്ടടുത്തുള്ള വാടകവീട്ടില്‍ വസ്‌ത്രവ്യാപാരികളെന്ന് പറഞ്ഞാണ് പ്രതികള്‍ താമസമാക്കിയത്. പിന്നീട് പതിയെ സൗഹൃദം സ്ഥാപിച്ചു.
പ്രതികളുടെ വാടകവീട്ടില്‍ വച്ച് കഴുത്തിനും വയറിനും നെഞ്ചിനും മാരകമായി കുത്തിയാണ് കൊലപ്പെടുത്തിയത്. ശേഷം കുഞ്ഞാമിനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലുണ്ടായിരുന്ന വളയും പണവും കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു.
2016 ഏപ്രില്‍ 30നാണ് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറില്‍ താമസിച്ചിരുന്ന കുഞ്ഞാമിന കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് തൊട്ടടുത്തുള്ള വാടകവീട്ടില്‍ വസ്‌ത്രവ്യാപാരികളെന്ന് പറഞ്ഞാണ് പ്രതികള്‍ താമസമാക്കിയത്. പിന്നീട് പതിയെ സൗഹൃദം സ്ഥാപിച്ചു. പ്രതികളുടെ വാടകവീട്ടില്‍ വച്ച് കഴുത്തിനും വയറിനും നെഞ്ചിനും മാരകമായി കുത്തിയാണ് കൊലപ്പെടുത്തിയത്.
ശേഷം കുഞ്ഞാമിനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലുണ്ടായിരുന്ന വളയും പണവും കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്‌ത കേസ് 2024ലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആന്ധ്രാപ്രദേശിലെ ഓംഘോള്‍ പോലീസ് സ്റ്റേഷനില്‍ സമാന കുറ്റകൃത്യം ചെയ്‌ത പ്രതികളായ ഇവർ അവിടെ നിന്നും ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു.
വ്യാജരേഖകള്‍ നല്‍കിയാണ് ഇരിക്കൂറില്‍ വാടകവീടെടുത്തത്. കർണാടക സ്വദേശിയായ ഒരാള്‍ക്ക് സൗജന്യമായി വസ്‌ത്രം കൊടുക്കാമെന്ന് വാഗ്‌ദാനം നല്‍കിയാണ് ഇവർ ഉപയോഗിച്ചിരുന്ന സിം കാർഡുകള്‍ സംഘടിപ്പിച്ചത്. പ്രതികള്‍ ഒരിടത്തും സ്ഥിരമായി താമസിച്ചിരുന്നില്ല.
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ഭാഷകളില്‍ പ്രതികള്‍ക്ക് സംസാരിക്കാൻ കഴിയും. കേരളത്തില്‍ കാസറഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജിലകളിലും കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ഇവർ ഒളിച്ചുതാമസിച്ചിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പ്രതികളെ പിടികൂടിയത്.
SUMMARY: Irikkur Kunjamina murder case; Accused arrested after ten years
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…
ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…
ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…
കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…
കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…