ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2024-25 സീസണ് സെപ്റ്റംബര്‍ 13 ന് തുടങ്ങും. ഐഎസ്എല്ലിന്റെ 11-ാം പതിപ്പാണിത്. ഐ-ലീഗില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ എസ്.സി കൂടി ടൂര്ണമെന്റിലേക്ക് എത്തിയതോടെ ഇത്തവണ 13 ടീമുകളായിരിക്കും മാറ്റുരക്കുക.
പഞ്ചാബ് എഫ്സിക്ക് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ ടീമാണ് മുഹമ്മദന്‍ എസ്.സി. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) എന്നീ കമ്മിറ്റികളുടെ മാനദണ്ഡപ്രകാരമായിരിക്കും പ്രമോഷനുകള്‍ നടത്തുക.
കഴിഞ്ഞ സീസണിലെ ഐ-ലീഗ് ജേതാക്കളായാണ് മുഹമ്മദന്‍ എസ്.സി ഐഎസ്എല്ലിലെത്തിയത്. ഐഎസ്എല്ലിലെ 13 ടീമുകളും രണ്ട് കിരീടങ്ങള്‍ക്കായി മത്സരിക്കും. ഐഎസ്എല്‍ ഷീല്‍ഡ്, ഐഎസ്എല്‍ കപ്പ് എന്നിവയാണ് zടീമുകള്‍ ലക്ഷ്യമിടുന്നത്. ലീഗിന്റെ അവസാന ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിനാണ് ഷീല്‍ഡ് നല്‍കുന്നത്. 2019-20 വര്‍ഷത്തിലാണ് ഷീല്‍ഡ് ആദ്യമായി അവതരിപ്പിച്ചത്.
നിലവിലെ ഐഎസ്എല്‍ ഷീല്‍ഡ് ചാമ്പ്യന്മാരായി മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ് പുതിയ സീസണില്‍ പ്രവേശിക്കും. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ 3-1ന് പരാജയപ്പെടുത്തിയായിരുന്നു മുംബൈ സിറ്റി എഫ്സി രണ്ടാം തവണയും ഐഎസ്എല്‍ കപ്പ് സ്വന്തമാക്കിയത്.
TAGS: ISL | SPORTS
SUMMARY: ISL new season to start by September 13
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…