Categories: TOP NEWSWORLD

ഹിസ്ബുള്ള കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ

ബെയ്‌റൂട്ട്: ലെബനനിൽ ഹിസ്ബുള്ളക്കെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഡപ്യൂട്ടി ഹെഡ് നബീൽ കൗക്കിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. അതേസമയം സംഭവത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിസ്ബുള്ളയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീല്‍ കൗക്ക് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. 1980 മുതൽ ഹിസ്ബുള്ളയുടെ ഭാഗമാണ് നബീൽ കൗക്ക്. 2006 ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുള്ളയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാനും മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്റല്ലയുടെ പിന്‍ഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു. 2020 ൽ അമേരിക്ക ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.

ഒരാഴ്ചക്കിടെ ഹിസ്ബുള്ളയ്ക്ക് തങ്ങളുടെ നിരവധി നേതാക്കളെയും ഉന്നതരെയും ഇസ്രയേൽ ആക്രമണത്തിൽ നഷ്ടമായിട്ടുണ്ട്. സേനയുടെ തലവൻ ഹസ്സൻ നസ്രള്ളയെ വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചത്.
<br>
TAGS : HEZBOLLAH | ISRAEL LEBANON WAR
SUMMARY : Israel also killed Hezbollah commander Nabil Kaouk

Savre Digital

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

7 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

8 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

8 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

8 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

9 hours ago