Categories: TOP NEWSWORLD

ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിലേക്ക്; കരട് കരാർ അംഗീകരിച്ച് ഹമാസ്

കെയ്‌റോ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 42 ദിവസത്തെ വെടിനിർത്തൽ, തുടർന്ന്‌ രണ്ട്‌ ഘട്ടമായി ​ഗാസ മുനമ്പിൽനിന്ന്‌ പൂർണ സൈനിക പിന്മാറ്റം, ഇക്കാലയളവുകളിൽ ഘട്ടംഘട്ടമായി ബന്ദികളെയും തടവുകാരെയും മോചിപ്പിക്കണം എന്നെല്ലാമാണ് നിർദേശം. ഹമാസും ഇസ്രയേലും നിർദേശങ്ങൾ അവസാനവട്ടം പരിശോധിക്കുകയാണെന്ന് സമാധാന ചർച്ചകൾക്ക്‌ ആതിഥ്യം വഹിക്കുന്ന ഖത്തർ പ്രതികരിച്ചു. ചർച്ച അന്തിമഘട്ടത്തിലാണെന്ന്‌ ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചു.

ആദ്യഘട്ട വെടിനിർത്തൽ നടപ്പാക്കുന്ന ഘട്ടത്തില്‍ 33 ബന്ദികളെയാണ് ഹമാസ്‌ മോചിപ്പിക്കേണ്ടത്. ഇസ്രയേലിന്റെ അഞ്ച്‌ വനിതാ സൈനികർ ഉൾപ്പെടെ സ്‌ത്രീകളും കുട്ടികളും മുതിർന്നവരും പരുക്കേറ്റവരുമാണ്‌ പട്ടികയിലുള്ളത്.

ഇസ്രയേൽ ജീവപര്യന്തം ശിക്ഷിച്ച 30 ഹമാസുകാർ ഉൾപ്പെടെ 50 പലസ്‌തീൻ തടവുകാർക്ക്‌ പകരം ഒരാൾ എന്ന നിലയിലായിരിക്കും സൈനികരുടെ മോചനം. ആറാഴ്‌ചയ്‌ക്കുള്ളിൽ ഗാസയിലെ ജനനിബിഡ മേഖലകളിൽനിന്ന്‌ ഇസ്രയേൽ സൈന്യം പിന്മാറും. ദിവസം 600 ട്രക്ക്‌ എന്ന നിലയിൽ അവശ്യവസ്‌തുക്കൾ മുനമ്പിലേക്ക്‌ കടത്തിവിടുകയും ചെയ്യും.

രണ്ടും മൂന്നും ഘട്ടത്തിനായുള്ള ചർച്ചകൾ തുടരുമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ഉറപ്പിലാണ്‌ ഹമാസ്‌ കരട്‌ നിർദേശങ്ങൾ അംഗീകരിച്ചതെന്നും റിപ്പോർട്ടുണ്ട്. എല്ലാ ബന്ദികളെയും വിട്ടുകിട്ടാതെ ഗാസയിൽനിന്ന്‌ സൈന്യത്തെ പൂർണമായും പിൻവലിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേൽ കടന്നാക്രമണം പൂർണമായും അവസാനിപ്പിച്ച്‌ സൈന്യം പിന്മാറാതെ മുഴുവൻ ബന്ദികളെയും വിട്ടയക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌ ഹമാസ്‌.
<BR>
TAGS : ISRAEL-PALESTINE CONFLICT
SUMMARY : Israel and Hamas reach ceasefire

Savre Digital

Recent Posts

കുടുംബ കൗണ്‍സലിംഗ് നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…

16 minutes ago

കന്നഡ പഠന കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറി

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ, കര്‍ണാടക ഗവണ്മെന്റിന് കീഴിലുള്ള കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ത്രൈമാസ കന്നഡ…

36 minutes ago

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…

49 minutes ago

ചെങ്കോട്ട സ്ഫോടനം; ഉമർ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…

2 hours ago

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും വിമാനത്താവളങ്ങൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…

2 hours ago

കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘ചിറക്’ ബെംഗളൂരുവില്‍

ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…

3 hours ago