ജറുസലേം: വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് വിഭാഗം തലവനായ സുഹൈൽ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). അവകാശപ്പെട്ടു. അതേസമയം. ഇക്കാര്യം ലെബനാൻ സ്ഥിരീകരിച്ചിട്ടില്ല. ബെയ്‌റൂട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു വ്യോമാക്രമണം. ഇന്‍റലിജൻസ് വിഭാഗത്തിന്റെ കൃത്യമായ നിർദേശപ്രകാരം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ബെയ്റൂത്ത് ലക്ഷ്യമാക്കി ആക്രമണം നടത്തി സുഹൈൽ ഹുസൈനിയെ വധിച്ചു എന്നാണ് ഐ.ഡി.എഫ് എക്സിലൂടെ പുറത്തുവിട്ടത്.
ഇറാനും ഹിസ്‍ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ ഹുസൈനി നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ഹിസ്‍ബുള്ളയുടെ യൂണിറ്റുകൾക്കിടയിൽ അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഹുസൈനിക്കായിരുന്നുവെന്നും ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. തങ്ങൾക്കെതിരെ ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുള്ള പ്രവർത്തനങ്ങൾ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇക്കാര്യം ലെബനൻ സ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. കഴിഞ്ഞ മാസം അവസാനം ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുള്ള മേധാവി ഹസൻ നസ്‌റള്ളയെ ഇസ്രയേൽ വധിച്ചിരുന്നു.
<BR>
TAGS : ISRAEL LEBANON WAR | HEZBOLLAH,
SUMMARY : Israel has killed Hezbollah’s logistics chief
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…
ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര് സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…