TOP NEWS

ഖാംനഈയെ വധിക്കുമെന്ന് പരസ്യഭീഷണി മുഴക്കി ഇസ്രയേൽ പ്രതിരോധമന്ത്രി

ടെൽ അവീവ്: ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ശക്തമായ നാശം നേരിട്ടതോടെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊല്ലുക തന്നെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇസ്രയേൽ രംഗത്ത്. ഇറാന്‍ ഏകാധിപതിയുമായി ചര്‍ച്ചയില്ലെന്നും ഖാംനഈ ജീവിച്ചിരിക്കരുതെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണിമുഴക്കി. തലസ്ഥാന ന​ഗരമായ ടെൽ അവീവിൽ ഉൾപ്പെടെ അഞ്ചോളം സ്ഥലങ്ങളിൽ ഇറാന്റെ മിസൈലാക്രമണം നടന്നതിനുപിന്നാലെയാണ് പരസ്യ ഭീഷണി.

പശ്ചിമേഷ്യയിൽ ഇസ്രയേൽ കൊളുത്തിയ സംഘർഷത്തിന് മറുപടിയെന്നോണമാണ് ഇന്ന് ഇസ്രയേലി ന​ഗരങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. ടെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിൻ നാശനഷ്ടമുണ്ടായി. തെക്കൻ ഇസ്രയേൽ ന​ഗരത്തിലെ സൊറോക മെഡിക്കൽ കോളേജ് ആശുപത്രിക്ക് വൻ നാശനഷ്ടമുണ്ടായതായും മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഖാംനഈയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും നിലവിൽ ഇസ്രയേലിനെകിരെ നടക്കുന്ന ആക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് ഖമനേയിയാണെന്നും കാറ്റ്സ് ആരോപിച്ചു. ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതിയെന്ന് ഖമനേയിയെ വിശേഷിപ്പിച്ച കാറ്റ്സ് ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാൻ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിർദേശം നൽകിയതായും കൂട്ടിച്ചേർത്തു.

അമേരിക്ക ഇസ്രയേലിന് നല്‍കിവരുന്ന സഹായത്തിന് നന്ദിയുണ്ടെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രയേലിനെ നശിപ്പിക്കുമെന്ന് ഖാംനഈ നേരത്തേ തുറന്നുപറഞ്ഞതാണ്. ആശുപത്രികള്‍ ആക്രമിക്കാന്‍ അദ്ദേഹം വ്യക്തിപരമായി നിര്‍ദേശം നല്‍കിയതാണ്. ഇസ്രയേലിനെ തകര്‍ക്കുന്നത് ഒരു നേട്ടമായാണ് ഖാംനഈ കാണുന്നത്. അങ്ങനെയൊരാളെ ഇനി നിലനില്‍ക്കാന്‍ അനുവദിക്കില്ല. ഖാംനഈ ആധുനിക ഹിറ്റ്‌ലറാണെന്നും കാറ്റ്സ് തെല്‍ അവീവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

SUMMARY: Israeli Defense Minister Threatens to Assassinate Khamenei

NEWS DESK

Recent Posts

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

2 minutes ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

1 hour ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

2 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

3 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

4 hours ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

5 hours ago