Categories: KERALATOP NEWS

ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; 54കാരന്‍ പിടിയില്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 54കാരന്‍ പിടിയില്‍. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി മുരുകനെയാണ് വലിയമല പോലീസ് പിടികൂടിയത്.

വലിയമല ഐ എസ് ആര്‍ ഒ യില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഞ്ചോളം പേരെയാണ് ഇയാള്‍ കബളിപ്പിച്ചത്. പണം നല്‍കിയവര്‍ക്ക് ജോലി കിട്ടാതെ വന്നതോടെ അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത മുരുകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
<BR>
TAGS : ARRESTED | FAKE JOB
SUMMARY : ISRO Extorted money by offering work in; A 54-year-old man was arrested

Savre Digital

Recent Posts

മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങളുടെ സമാപന സമ്മേളനം

ബെംഗളൂരു: ഇസ്രയേൽ ഗാസയിൽ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതി ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശബ്ദിക്കാൻ പോലും കഴിയാതെ ലോക രാഷ്ട്രങ്ങൾ നിശബ്ദരാവുന്നത്…

6 minutes ago

കെഎൻഎസ്എസ് ഉഡുപ്പി കരയോഗം ഓഫിസ് ഉദ്ഘാടനവും ഓണാഘോഷവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഉഡുപ്പി കരയോഗത്തിന്റെ കുക്കികട്ടെ റോഡിലുള്ള പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. തുടര്‍ന്ന്…

14 minutes ago

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ രേഖ(32)യെയാണ് ഭര്‍ത്താവ് ലോഹിതാശ്വ (35) കൊലപ്പെടുത്തിയത്.…

51 minutes ago

വിഴിഞ്ഞം തുറമുഖത്തിന് ഇരട്ട നേട്ടം; വെറും 10 മാസം കൊണ്ട് 500 കപ്പലുകള്‍

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…

1 hour ago

മലയാളത്തിന് അഭിമാനം; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി നടൻ മോഹൻലാല്‍

ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…

2 hours ago

ബീഫ് കടത്തിയെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം ട്രക്ക് കത്തിച്ചു; ആറ് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…

2 hours ago