അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയകരം. ഇതോടെ സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം.
രോഹിണി 560 (ആർഎച്ച്560) സൗണ്ടിംഗ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പൽഷൻ ഘടിപ്പിച്ച് അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. സാധാരണ റോക്കറ്റിൽ കുതിച്ചുയരാൻ ആവശ്യമായ ത്രസ്റ്റ് ഇന്ധനവും, ഇന്ധനം ജ്വലിക്കാൻ ആവശ്യമായ ഓക്സിജന് വേണ്ടി ഓക്സിഡൈസറും രണ്ടു ടാങ്കുകളിലായി സംഭരിക്കും. എന്നാൽ എടിവിയിൽ ഇന്ധന ടാങ്ക് മാത്രമാണുള്ളത്. എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്ന് വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെയാണ് ഇന്ധനം ജ്വലിപ്പിക്കുന്നത്.
റോക്കറ്റിന്റെ ഭാരം കുറയ്‌ക്കുന്നതിനും കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയും ഇത്തരം എടിവിക്ക് സാധിക്കും. വിക്ഷേപണത്തിന്റെ ചെലവ് കുറയ്‌ക്കുന്നതിലും ഇത് നിർണായകമാണ്. സാധാരണ റോക്കറ്റത്തിന്റെ ഭാരത്തിന്റെ 80 ശതമാനവും ഇന്ധനവും ഓക്സിഡൈസറുമാണ്.
TAGS: NATIONAL | ISRO
SUMMARY: ISRO Advances In Space Tech With Successful Air-Breathing Propulsion Test
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…