ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; വിക്ഷേപണ വാഹനങ്ങളില്‍ ഇനി വികാസ് എഞ്ചിൻ

ബെംഗളൂരു: വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം വിജയകരമായി നടത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഒരുകൂട്ടം വിക്ഷേപണ എഞ്ചിനുകളെയാണ് വികാസ് ലിക്വിഡ് എഞ്ചിൻ എന്ന് വിളിക്കുന്നത്. പരീക്ഷണം വിജയകരമായതോടെ ഭാവിയില്‍ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. സാങ്കേതികവിദ്യകളുടെ വികസനത്തിൽ നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

ഭാവിയില്‍ ബഹിരാകാശത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഓരോ പരീക്ഷണങ്ങള്‍ക്കും വിക്ഷേപണ വാഹനങ്ങളില്‍ വികാസ് ലിക്വിഡ് എഞ്ചിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്‌ആര്‍ഒ പറഞ്ഞു. 2024 ഡിസംബറിൽ 42 സെക്കൻഡ് ഷട്ട്-ഓഫ് സമയവും ഏഴ് സെക്കൻഡ് ഫയറിങ് ദൈർഘ്യവുമുള്ള മറ്റൊരു പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. വിക്ഷേപണ വാഹനങ്ങളിലെ വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

അതേസമയം, ഐഎസ്ആർഒയുടെ എൽവിഎം3 വിക്ഷേപണ വാഹനത്തിന്‍റെ കോർ ലിക്വിഡ് സ്റ്റേജ് (എൽ110) ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സമുച്ചയത്തിൽ നിന്ന് വെള്ളിയാഴ്‌ച ഐഎസ്ആർഒ ചെയർപേഴ്‌സൺ വി നാരായണൻ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു.

TAGS: BENGALURU | ISRO
SUMMARY: Isro fires Vikas engine that will be used in reusable launch vehicle

Savre Digital

Recent Posts

ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്‍റെ വിവാദ ടെൻഡര്‍ റദ്ദാക്കി

ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…

22 minutes ago

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…

1 hour ago

പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…

2 hours ago

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി

ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…

3 hours ago

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…

4 hours ago

സ്വർണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…

4 hours ago