ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; വിക്ഷേപണ വാഹനങ്ങളില്‍ ഇനി വികാസ് എഞ്ചിൻ

ബെംഗളൂരു: വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം വിജയകരമായി നടത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഒരുകൂട്ടം വിക്ഷേപണ എഞ്ചിനുകളെയാണ് വികാസ് ലിക്വിഡ് എഞ്ചിൻ എന്ന് വിളിക്കുന്നത്. പരീക്ഷണം വിജയകരമായതോടെ ഭാവിയില്‍ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. സാങ്കേതികവിദ്യകളുടെ വികസനത്തിൽ നാഴികക്കല്ലായി ഇത് അടയാളപ്പെടുത്തുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

ഭാവിയില്‍ ബഹിരാകാശത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഓരോ പരീക്ഷണങ്ങള്‍ക്കും വിക്ഷേപണ വാഹനങ്ങളില്‍ വികാസ് ലിക്വിഡ് എഞ്ചിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്‌ആര്‍ഒ പറഞ്ഞു. 2024 ഡിസംബറിൽ 42 സെക്കൻഡ് ഷട്ട്-ഓഫ് സമയവും ഏഴ് സെക്കൻഡ് ഫയറിങ് ദൈർഘ്യവുമുള്ള മറ്റൊരു പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. വിക്ഷേപണ വാഹനങ്ങളിലെ വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

അതേസമയം, ഐഎസ്ആർഒയുടെ എൽവിഎം3 വിക്ഷേപണ വാഹനത്തിന്‍റെ കോർ ലിക്വിഡ് സ്റ്റേജ് (എൽ110) ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സമുച്ചയത്തിൽ നിന്ന് വെള്ളിയാഴ്‌ച ഐഎസ്ആർഒ ചെയർപേഴ്‌സൺ വി നാരായണൻ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു.

TAGS: BENGALURU | ISRO
SUMMARY: Isro fires Vikas engine that will be used in reusable launch vehicle

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ തുടരുന്നു; ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ...

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് 3 ലക്ഷം തട്ടിയെടുത്തു; 82-കാരൻ സൈബർ തട്ടിപ്പിന് ഇരയായി

ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി 82-കാരനായ ബെംഗളൂരു സ്വദേശിയിൽ നിന്ന്...

‘ഏകം’ നാടക സമാഹാരം പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനിൽ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരം...

കേരളത്തിന് അതിവേഗ റെയില്‍ പാതയും, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ല; പദ്ധതികള്‍ ഉപേക്ഷിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ...

മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടര്‍ന്ന് പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം,കാസറഗോഡ് ജില്ലകളില്‍...

കെഎൻഎസ്എസ് ചെസ്സ് ടൂർണമെന്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ...

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന...

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

Related Articles

Popular Categories