ശ്രീഹരിക്കോട്ട∙ ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഇഒഎസ് 09 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച രാവിലെ 5.59ന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളിൽ ഉപഗ്രഹമായ ഇഒഎസ് – 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്. പിഎസ്എൽവി-സി 61 ഉപയോഗിച്ചുള്ള ഈ 101-ാമത് ദൗത്യം ഐഎസ്ആർഒയുടെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ പറഞ്ഞു. ഈ ദൗത്യം ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ സൂര്യനുമായി സ്ഥിരമായ വിന്യാസം നിലനിർത്തുന്ന ഒരു സവിശേഷ തരം ധ്രുവ ഭ്രമണപഥമായ സൂര്യ-സമന്വയ ധ്രുവ ഭ്രമണപഥത്തിൽ സ്ഥാപിക്കും. 5 വർഷമാണ് ഇഒഎസ്-09ന്റെ ആയുസ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നൽകുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സഹായകരമാകും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ റിസോഴ്സാറ്റ്, കാർട്ടോസാറ്റ്, റിസാറ്റ്-2ബി തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ഇഒഎസ്-09 കൂടി ചേർക്കപ്പെടുന്നത്.
TAGS: NATIONAL | ISRO
SUMMARY: ISRO set to launch PSLV C 61 Earth observation satellite, EOS-09
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…