LATEST NEWS

ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ വിക്ഷേപണം ഇന്ന്

ബെംഗളൂരു: ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ വൺ(അന്വേഷ) പിഎസ്എൽവി സി62 ഉപയോഗിച്ച് രാവിലെ 10.17ന് വിക്ഷേപിക്കും. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പെയ്സ് ഇന്ത്യ ലിമിറ്റഡ്(എൻ.എസ്.ഐ.എൽ)ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ഈ ദൗത്യത്തിന്റെ പ്രധാന പേലോഡ് EOS-N1 എന്ന ഇമേജിംഗ് ഉപഗ്രഹമാണ്. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡഒയ്ക്ക് വേണ്ടിയാണ് ഈ ഉപഗ്രഹം അയക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ–നിരീക്ഷണ ശേഷികൾ വർധിപ്പിക്കുന്നതിന്റെ ഭാഗമാണ്.

റോക്കറ്റിനൊപ്പം സ്പെയിനിലെ ഒരു സ്റ്റാർട്ടപ്പ് വികസിപ്പിച്ച ‘കെസ്ട്രൽ ഇൻഷിയൽ ഡെമൺസ്ട്രേറ്റർ (KID)’ എന്ന ചെറിയ പ്രോബും വിക്ഷേപിക്കുന്നുണ്ട്. ഇത് PS-4 ഘട്ടത്തിൽ തന്നെ ഘടിപ്പിച്ച നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഇവ കൂടാതെ ഇന്ത്യ, മൗറീഷ്യസ്, ലക്സംബർഗ്, യുഎഇ, സിംഗപ്പൂർ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പുകളും ഗവേഷണ സ്ഥാപനങ്ങളും ഉൾപ്പെടെ ആവശ്യപ്പെട്ട 17 വാണിജ്യ പേലോഡുകളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് വിക്ഷേപണം നേരിൽ കാണുന്നതിനായി ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ പുതിയതായി സൗകര്യം ഒരുക്കിയിട്ടുണ്ട്. lvg.shar.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം എത്താം.
SUMMARY: ISRO’s first launch of the new year today

NEWS DESK

Recent Posts

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…

41 minutes ago

ബെംഗ​ളൂ​രു​വില്‍ ടെ​ക്കി യു​വ​തി​ പുകശ്വസിച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്; മ​ര​ണം കൊ​ല​പാ​ത​കം, പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.…

2 hours ago

ടിപി വധക്കേസ്; ഒന്നാം പ്രതി എംസി അനൂപിന് പരോള്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…

2 hours ago

കുന്ദമം​ഗലത്ത് വാഹനാപകടം: മൂന്ന് മരണം

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്.…

3 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…

3 hours ago

കോട്ടയത്ത് യുവതിയേയും യുവാവിനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും…

4 hours ago