ബെംഗളൂരു: ദീപാവലി ദിവസം മരിച്ചാല്‍ പാപമോക്ഷം സിദ്ധിക്കുകവഴി സ്വര്‍ഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടര്‍ന്ന് 40കാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിനടുത്തുള്ള നെലമംഗല ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിനായിരുന്നു സംഭവം. കൃഷ്ണമൂര്‍ത്തി എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
ഇയാള്‍ നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. കുടുംബകലഹത്തിനിടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കേസില്‍ ആറ് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
ദീപാവലി സമയത്ത് മരിക്കുന്നതിന്റെ ഗുണങ്ങള്‍ ഇയാള്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. അത്തരക്കാരുടെ പാപങ്ങള്‍ പൊറുക്കപ്പെടുകയും അവര്‍ക്ക് മോക്ഷം ലഭിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ഇയാളെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത നെലമംഗല റൂറല്‍ പോലീസ് അന്വേഷണം തുടരുകയാണ്.
<BR>
TAGS : DEATH | NELAMANGALA
SUMMARY : It is believed that if you die on the day of Diwali, you will go to heaven; 40 year old committed suicide
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…
കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…