Categories: KERALATOP NEWS

കേരളം കടക്കെണിയിലെന്നത് തെറ്റായ പ്രചാരണം: മുഖ്യമന്ത്രി

ഒമ്പത് വര്‍ഷം കൊണ്ട് സംസ്ഥാനം അഭിമാനകരമായ നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തറിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസനം അറിയരുതെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നിഷേധാത്മക വാർത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് കേരളം പിന്നോട്ട് പോകുന്നു, കടക്കെണിയിലാണ് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ വസ്തുതയുടെ ഒരു കണിക പോലും ഇല്ലെന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളുടെയും കടത്തിന്റെ തോത് കേരളത്തിനെക്കാലും വലുതാണ്. ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമായി കടവും ആഭ്യന്തര വരുമാനവും തമ്മിലുള്ള അന്തരം നല്ല രീതിയില്‍ കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. 2021 മുതല്‍ 2025 വരെ കേരളത്തിന്റെ കടത്തിന്റെ വളർച്ച 9.8 ശതമാനമാണ്. എന്നാല്‍ ആഭ്യന്തരം വരുമാനത്തിന്റെ വളർച്ച 15.5 ശതമാനമാണ്. ഇത് കേരളം കടക്കെണിയില്‍ അല്ല എന്ന് വ്യക്തമാക്കുന്നു. കേരളം കടക്കെണിയില്‍ എന്ന് പ്രചരിപ്പിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ വിഷമം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് റവന്യൂ വരുമാനം കൊണ്ട് റവന്യൂ ചെലവുകള്‍ നടത്താൻ സാധിക്കുന്നുണ്ട്. കേരളത്തില്‍ ആണ് കടം ഏറ്റവും കൂടുതല്‍ എന്ന പ്രതീതി സൃഷ്ടിക്കാനാണ് പ്രചരണങ്ങളിലൂടെ ശ്രമിക്കുന്നത്. കേരളത്തിൻറെ ധനകാര്യ മാനേജ്മെൻറ് വളരെ മോശമാണ് എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ വസ്തുത പറയാറില്ലെന്നും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കാണ് സർക്കാർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS : PINARAYI VIJAYAN
SUMMARY : It is false propaganda that Kerala is in a debt trap: Chief Minister

Savre Digital

Recent Posts

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

33 minutes ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

2 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

3 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

4 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

5 hours ago