ബെംഗളൂരു: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു, മൈസൂരു ജില്ലകളിലെ സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളൂരു, ന്യൂഡൽഹി, ചെന്നൈ, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് മൈസൂരു, ബെംഗളൂരു, മാണ്ഡ്യ എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൾ റെയ്ഡ് നടത്തിയത്. ഒന്നിലധികം ബിസിനസുകളിൽ നികുതി വെട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ച വ്യക്തികളുടെ വീടുകളിലും ഓഫിസുകളിലുമായാണ് പരിശോധന നടന്നത്.
മൈസൂരു രാമകൃഷ്ണനഗർ ബ്ലോക്കിലെ പ്രമുഖ വ്യവസായിയുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. അമ്മ കോംപ്ലക്‌സിന് സമീപമുള്ള ക്ലാസ് 1 സിവിൽ കോൺട്രാക്ടർ ജയകൃഷ്ണയുടെ വീട്ടിലും റെയ്ഡ് നടന്നു. അലനഹള്ളി ഔട്ടർ റിംഗ് റോഡിലുള്ള എംപ്രോ പാലസ് ഹോട്ടലിലും, മാരുതിനഗറിലെ ബിൽഡർ കാന്തരാജുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. ദേവഗൗഡ സർക്കിളിനടുത്തുള്ള ഒരു ചൗൾട്രിയിലും പരിശോധന നടന്നു. പരിശോധനയിൽ നിർണായക രേഖകളും, കണക്കിൽ പെടാത്ത പണവും പിടിച്ചെടുത്തിട്ടുണ്ട്. വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | IT RAID
SUMMARY: IT raids at 30 places in Mysuru, Bengaluru
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…