തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് എസ് എസ് എല്‍ സി, പ്ലസ് വണ്‍ പരീക്ഷകള്‍ തുടങ്ങും. പ്ലസ് ടു പരീക്ഷ മറ്റന്നാള്‍ ആയിരിക്കും തുടങ്ങുന്നത്.
എസ്എസ്എല്‍സി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 30നും ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ 28നും അവസാനിക്കും.
സംസ്ഥാനത്ത് 3,031 പരീക്ഷ കേന്ദ്രങ്ങളിലായി 4,17,497 കുട്ടികൾ പത്താംക്ലാസ് പരീക്ഷ എഴുതും.ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പരീക്ഷ 30ന് അവസാനിക്കും.ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ 28ന് പൂർത്തിയാകും. മേയ് മൂന്നാംവാരത്തിനുള്ളിൽ ഫലപ്രഖ്യാപിക്കും. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വ്യാഴാഴ്‌ചത്തെ എസ്.എസ്.എൽ.സി പരീക്ഷയും 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പൂർണ സിലബസ് അടിസ്ഥാനമാക്കിയാണ് ഇക്കുറി പരീക്ഷ.അതിനാൽ തന്നെ മുൻ വർഷങ്ങളിലെ ‘ഫോക്കസ് ഏരിയ’ എന്ന രീതി ഉണ്ടാകില്ല.പാഠപുസ്തകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം.കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം സിലബസ് പൂർണമായും ഉൾപ്പെടുത്തി നടത്തുന്ന പരീക്ഷയാണിത്.കുട്ടികളുടെ ധാരണാശേഷിയും വിശകലന പാടവവും പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
SUMMARY: It’s exam season now; SSLC and Higher Secondary exams begin today
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…