Categories: NATIONALTOP NEWS

ജമ്മു കാശ്മീര്‍; പിടികിട്ടാപ്പുള്ളിയായ പാക് ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗർ : ജമ്മുകാശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്കർ ഇ തൊയ്ബ കമാൻഡർ ഉസ്മാനെയാണ് വധിച്ചത്. ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാൻ. ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാൻമാർക്കും രണ്ട് പോലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജമ്മുകാശ്മീരിലെ അനന്ത് നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. രണ്ട് പോലീസുകാർ‌ക്ക് പരുക്കേറ്റിട്ടുണ്ട്.

ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിലും സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഒക്ടോബര്‍ 20-ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് ഭീകരാക്രമണം നടന്നിരുന്നു. ഒരു ഡോക്ടറും രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു.
<BR>
TAGS : JAMMU KASHMIR | ENCOUNTER
SUMMARY : Jammu and Kashmir: Fugitive Pakistani terrorist killed in encounter with security forces

Savre Digital

Recent Posts

ശബരിമല യുവതീ പ്രവേശം; എം.സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

26 minutes ago

മതപരിവർത്തന ആരോപണം; മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…

1 hour ago

ജയസൂര്യക്ക് ഇഡി കുരുക്ക്: വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…

1 hour ago

ഗാലറിയില്‍നിന്നു വീണ് പരുക്കേറ്റ സംഭവം; രണ്ടു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസിന്‍റെ വക്കീല്‍ നോട്ടീസ്

കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…

2 hours ago

ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ തോക്കുചൂണ്ടി കവർച്ച; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…

3 hours ago

പോലീസുകാരനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…

3 hours ago