ജമ്മു: ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എംഎല്‍എ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റില്‍. എംഎല്‍എ മെഹ്‌രാജ് മാലിക്കിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷാ നിയമ (പി എസ് എ) പ്രകാരമാണ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദോഡയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍വീന്ദര്‍ സിംഗിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ‘അണ്‍ പാര്‍ലിമെന്ററി’ ഭാഷ ഉപയോഗിക്കുകയും ചെയ്തതിനാണ് നടപടി. പി എസ് എ പ്രകാരം ഒരു സിറ്റിംഗ് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം വരെ കുറ്റം ചുമത്താതെയും വിചാരണ നടത്താതെയും ഒരാളെ തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്ന വകുപ്പാണിത്.
കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ദോഡ നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ ഗജയ് സിങ് റാണയെ 4538 വോട്ടിന് മാലിക് പരാജയപ്പെടുത്തിയാണ് മാലിക് നിയമസഭയിലെത്തിയത്. ആം ആദ്മി പാര്‍ട്ടിക്ക് ജമ്മുവില്‍ ആദ്യ വിജയം നേടിക്കൊടുത്തതും മാലിക്കാണ്.
സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒമര്‍ അബ്ദുല്ലയ്ക്ക് പിന്തുണ നല്‍കിയ മാലിക് ഈ വര്‍ഷം ജൂണില്‍ ഒമര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തേക്ക് മാറാനും തീരുമാനിച്ചിരുന്നു. മാലിക്കിനെതിരെ പിഎസ്എ ചുമത്തിയ നടപടിയെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റും എംഎല്‍എയുമായ ഹന്ദ്വാര സജാദ് ലോണ്‍ അപലപിച്ചു.
SUMMARY: Jammu and Kashmir’s lone Aam Aadmi Party MLA Mehraj Malik arrested for disturbing law and order
ന്യൂഡല്‍ഹി: സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി…
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി…
ഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGI) ടെർമിനല്‍ 3-ന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. സംഭവസമയത്ത് ബസില്‍…
കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച്…
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ…
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…