LATEST NEWS

ജനക്പുരി സിഖ് വിരുദ്ധകലാപം: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍കുമാറിനെ വെറുതെവിട്ടു

ഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി. സിഖ് വിരുദ്ധ കലാപത്തിനിടെ തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് മുൻ കോണ്‍ഗ്രസ് എംപിയെ കോടതി കുറ്റവിമുക്തനാക്കിയത്.

റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഡിഗ് വിനയ് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് വിചാരണ കോടതി സജ്ജൻ കുമാറിനെ ജീവപര്യന്ത തടവിന് ശിക്ഷിച്ചത്. 2015 ഫെബ്രുവരിയില്‍, കലാപ കേസുകള്‍ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുമാറിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

1984 നവംബർ 1 ന് സോഹൻ സിംഗ്, മരുമകൻ അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജനക്പുരിയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1984 നവംബർ 2 ന് ഒരു ജനക്കൂട്ടം ഗുർചരണ്‍ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം 2023 ഓഗസ്റ്റില്‍ ഡല്‍ഹി കോടതി രണ്ട് കേസുകളിലെയും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ ഒഴിവാക്കിയപ്പോള്‍, കലാപം ഉണ്ടാക്കല്‍, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തല്‍ എന്നീ കുറ്റങ്ങള്‍ കുമാറിനെതിരെ ചുമത്തിയിരുന്നു.

Janakpuri anti-Sikh riots: Former Congress MP Sajjan Kumar acquitted

NEWS BUREAU

Recent Posts

കൊല്ലത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

കൊല്ലം: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗില്‍ ചേർന്നു. നേരത്തെ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന ഐഷാ…

2 minutes ago

ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വർണക്കൊള്ളയില്‍ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രിംകോടതി. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി തള്ളി. 'ദൈവത്തെ…

2 hours ago

കണ്ണൂരില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: ഒന്നരവയസുകാരൻ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ്…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…

4 hours ago

കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ  സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…

4 hours ago

ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് പേര്‍ വെന്തുമരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…

4 hours ago