ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ ഓൺലൈൻ ചോർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിങ് ആറ് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റിലായവരുടെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ അനധികൃത ഓൺലൈൻ ചോർച്ചയ്ക്ക് പിന്നാലെ സംസ്ഥാന സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചിത്രത്തിന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 21 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു.
ബിഎൻഎസ്, ഐടി ആക്ട്, പകർപ്പവകാശ നിയമം, സിനിമാട്ടോഗ്രാഫ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ ലിങ്കുകൾ തടയുന്നതിനും ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുന്നതിനുമായി സൈബർ ക്രൈം വിങ് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു.
ക്ലൗഡ് സ്റ്റോറേജ്, ലിങ്ക് ഷെയറിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ആറ് പേർക്കെതിരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ കാരണമാണ് വൈകുന്നത്. പകർപ്പവകാശ ഉടമസ്ഥരായ തങ്ങളുടെ അനുമതിയില്ലാതെ സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശനമായ നിയമനടപടികൾ തുടരുമെന്ന് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു.
അതേസമയം ‘ജനനായകൻ’ മേയ് മാസത്തിൽ തിയേറ്റിൽ എത്തിക്കാൻ നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്‌ഷൻസിന്റെ നീക്കം.സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം വന്നാലുടൻ ജനനായകന്റെ ഭാവിയിൽ തീരുമാനമുണ്ടാകും. വേനൽക്കാല അവധിയായതിനാൽ വേഗത്തിൽ റിലീസ് ചെയ്യുന്നത് വിതരണക്കാർക്കും ഗുണകരമാണ്. മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിയുന്ന ഘട്ടമായതിനാൽ വിജയ്ക്ക് അത് ഗുണകരമാവുകയും ചെയ്യും. പൈറസിമൂലമുണ്ടായ ചില നാശനഷ്ടങ്ങൾ നികത്താൻ, കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിനുള്ള അവസാന അവസരമാണ് വേനലവധിക്കാലമെന്നാണ് നിർമാതാക്കൾ കരുതുന്നത്.
SUMMARY: ‘Jananayakan’ leaked incident: Six people arrested, case filed against 21
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…