‘ജനനായകൻ’ ചോർന്ന സംഭവം: ആറ് പേർ അറസ്റ്റിൽ, 21 പേർക്കെതിരേ കേസ്; അടുത്തമാസം തിയേറ്ററുകളിൽ എത്തിക്കാൻ നീക്കം

ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ ഓൺലൈൻ ചോർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിങ് ആറ് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റിലായവരുടെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ അനധികൃത ഓൺലൈൻ ചോർച്ചയ്ക്ക് പിന്നാലെ സംസ്ഥാന സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചിത്രത്തിന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 21 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു.

ബിഎൻഎസ്, ഐടി ആക്ട്, പകർപ്പവകാശ നിയമം, സിനിമാട്ടോഗ്രാഫ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ ലിങ്കുകൾ തടയുന്നതിനും ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുന്നതിനുമായി സൈബർ ക്രൈം വിങ് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു.

ക്ലൗഡ് സ്റ്റോറേജ്, ലിങ്ക് ഷെയറിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ആറ് പേർക്കെതിരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ കാരണമാണ് വൈകുന്നത്. പകർപ്പവകാശ ഉടമസ്ഥരായ തങ്ങളുടെ അനുമതിയില്ലാതെ സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശനമായ നിയമനടപടികൾ തുടരുമെന്ന് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു.

അതേസമയം ‘ജനനായകൻ’ മേയ് മാസത്തിൽ തിയേറ്റിൽ എത്തിക്കാൻ നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്‌ഷൻസിന്റെ നീക്കം.സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം വന്നാലുടൻ ജനനായകന്റെ ഭാവിയിൽ തീരുമാനമുണ്ടാകും. വേനൽക്കാല അവധിയായതിനാൽ വേഗത്തിൽ റിലീസ് ചെയ്യുന്നത് വിതരണക്കാർക്കും ഗുണകരമാണ്. മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിയുന്ന ഘട്ടമായതിനാൽ വിജയ്ക്ക്‌ അത് ഗുണകരമാവുകയും ചെയ്യും. പൈറസിമൂലമുണ്ടായ ചില നാശനഷ്ടങ്ങൾ നികത്താൻ, കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിനുള്ള അവസാന അവസരമാണ് വേനലവധിക്കാലമെന്നാണ് നിർമാതാക്കൾ കരുതുന്നത്.
SUMMARY: ‘Jananayakan’ leaked incident: Six people arrested, case filed against 21

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

Related Articles

Popular Categories