ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജന്തർ മന്തറില്‍ പ്രവേശിച്ച് ദേശീയ പതാക ഉയർത്തുകയും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കേസില്‍ ജാമ്യത്തിനായി സമർപ്പിച്ച മുൻരേഖകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇവരുടെ റിമാൻഡ് കാലാവധി രണ്ടുദിവസം കൂടി നീട്ടിയിരുന്നു. ഒടുവില്‍ കൃത്യമായ രേഖകളും സമാധാനം പാലിക്കുമെന്ന ഉറപ്പും ഹാജരാക്കിയതോടെയാണ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവരുടെ മോചനത്തിന് ഉത്തരവിട്ടത്.
ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് പിൻവലിച്ചതിന് പിന്നാലെയാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുണ്ടായത്. കേസ് കീഴ്ക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അവിടെ നടപടികള്‍ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
SUMMARY: Jantar Mantar March: Bail for CJP Leaders















