കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ. ഒരു ന്യായവുമില്ലാതെയാണ് തന്നെ സ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീട് ഈ വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
സർക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷത്തെ പോലെ ഭരണപക്ഷത്തിനും അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തകർന്ന് തരിപ്പണമായി നിന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെപിസിസി പ്രസിഡന്റായ ശേഷം താൻ കരകയറ്റാൻ ശ്രമിച്ചെന്നും പാർട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെയും പ്രതിസന്ധിയില്‍ കൂടെ നിന്നവരുടെയും വിയർപ്പിനെ വിലകുറച്ചു കാണുന്ന ഇത്തരം പ്രവൃത്തികള്‍ പാർട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: K. Sudhakaran against the Congress leadership.















