Categories: TOP NEWS

ജെസ്‌ന തിരോധാനം; സിബിഐ നാളെ മുണ്ടക്കയത്തെത്തും, ലോഡ്‌ജ് ഉടമയെയും മുൻ ജീവനക്കാരിയെയും ചോദ്യം ചെയ്യും

കോട്ടയം: ജെസ്‌ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സിബിഐ സംഘം നാളെ മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്‌ജിൽ വച്ച് ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ ലോഡ്‌ജിലെ മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ഇത് സംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണ സംഘം നൽകിയിട്ടുണ്ട്. ലോഡ്ജില്‍ കണ്ടത് ജെസ്‌ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.

ഇന്ന് രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്‌ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ലോഡ്‌ജ് ഉടമയെയും സിബിഐ ചോദ്യം ചെയ്യും. ലോഡ്‌ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം.

കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്‌ജിൽ വച്ച് ജെസ്‌നയെ കണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ലോഡ്‌ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്‌ജിൽ വച്ച് കണ്ടത് ജെസ്‌നയെ ആണെന്ന് മനസിലായത് പിന്നീട് പത്രത്തിൽ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്‌ജുടമയുടെ ഭീഷണിയെ തുടർന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അന്ന് ലോഡ്‌ജിൽ ഒരു പയ്യൻ ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂർ ഇവർ അവിടെ ചെലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. അതേസമയം, മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമായിരുന്നു ലോഡ്‌ജുടമ ബിജു സേവ്യറുടെ പ്രതികരണം.

അതേസമയം, ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ ജെസ്‌നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും കേസിൽ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു.
<BR>
TAGS : JASNA MISSING CASE |  CBI
SUMMARY : Jasna Disappearance; The CBI will reach Mundakkaya tomorrow and question the lodge owner and the former employee

Savre Digital

Recent Posts

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

37 minutes ago

വൻ മയക്കുമരുന്ന് വേട്ട; 99 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയില്‍

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…

2 hours ago

മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…

2 hours ago

ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിൻ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൃത്യം നടന്ന…

3 hours ago

എം.എം.എ 90ാം വർഷികം: ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…

3 hours ago

മയക്കുമരുന്നെന്ന മാരകവിപത്തിനെതിരെ മലയാളി കൂട്ടായ്മ ‘ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ- അഫോയി’

ബെംഗളൂരു: സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് പ്രവാസി മലയാളികള്‍. ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ…

4 hours ago