ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ് ഹെഡ്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് പട്ടികയിലെ ഏക ബൗളറായ ബുമ്ര പുരസ്കാരം നേടുന്നത്. പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുമ്ര. ടി-20 ലോകകപ്പിലും മറ്റ് ടെസ്റ്റ് പമ്പരകളിലും ഇന്ത്യയുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച താരം 21 മത്സരങ്ങളിൽ നിന്ന് 86 വിക്കറ്റുകൾ സ്വന്തമാക്കിയ പ്രകടനമാണ് നിർണായകമായത്.
നേരത്തെ ഐസിസി ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തിരുന്നു. പുറത്തേറ്റ പരുക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തിയത്. പോയവർഷം ഒരുപിടി റെക്കോർഡുകളാണ് ഇന്ത്യൻ താരം സ്വന്തം പേരിലാക്കിയത്.
TAGS: SPORTS | CRICKET
SUMMARY: Jasprit Bumrah becomes best player in ICC
കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം…
ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയില്‍…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
റായ്പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി…
ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍.…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…