ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ എല്ലാ വിലപിടിപ്പുള്ള സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറും. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി 14, 15 തീയതികളിലായി സ്വത്തുക്കൾ കൈമാറാനാണ് തീരുമാനം.
ജയലളിതയുടെ അനന്തരാവകാശികളായ ജെ. ദീപക്, ജെ. ദീപ എന്നിവർ ജയിലളിതയുടെ സ്വത്തുക്കൾക്ക് മേൽ അവകാശവാദം ഉന്നയിച്ച് നൽകിയ ഹർജികൾ കഴിഞ്ഞ ജൂലൈയിൽ പ്രത്യേക കോടതി നിരസിച്ചിരുന്നു. സ്വത്തുക്കൾ തമിഴ്‌നാടിന് കൈമാറാൻ പ്രത്യേക കോടതി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ ദീപകും, ദീപയും കർണാടക ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പ്രത്യേക കോടതിയുടെ ഉത്തരവിനെതിരായ ഹർജികളിൽ തീർപ്പാകുന്നതുവരെ സ്വത്തുക്കൾ കൈമാറുന്ന പ്രക്രിയ ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്ന് ഈ ജനുവരിയിൽ സ്വത്തുക്കൾ അവകാശികൾക്ക് കൈമാറില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
TAGS: KARNATAKA | JAYALALITA
SUMMARY: Bengaluru court to hand over confiscated valuables of Jayalalithaa to Tamil Nadu government on February 14 and 15
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…
കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…
ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…