ബെംഗളൂരു: ജെഡിഎസ് നേതാവും കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ആരാധകനുമായ യുവാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലാണ് സംഭവം. തമ്മനായകനഹള്ളി ഗേറ്റിന് സമീപം മെഡിക്കൽ സ്റ്റോറിൽ നിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ജെഡിഎസ് നേതാവ് വെങ്കിട്ടേഷിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വെങ്കിടേഷ് കർഷകനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും കൂടിയാണ്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെങ്കിടേഷിന് ആരുമായും ശത്രുതയില്ലെന്ന് കുടുംബാംഗങ്ങളും ജെഡിഎസ് പ്രവർത്തകരും പറഞ്ഞു. എന്നാൽ മൂന്ന് മാസം മുമ്പ് തമ്മനായകനഹള്ളി ഗേറ്റിലെ ബാറിന് സമീപം ബഹളം വെച്ച ചിലരുമായി വെങ്കിടേഷ് വഴക്കിട്ടിരുന്നു. കൊലയ്ക്ക് പിന്നിൽ ഇവരാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് കുശാൽ ചോക്‌സി പറഞ്ഞു.
TAGS: BENGALURU | MURDER
SUMMARY: JD(S) leader waylaid and hacked to death in Chikkaballapur village
കോട്ടയം: വ്യാപാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. വിനോദ് ജേക്കബ് എന്നയാളാണ് മരിച്ചത്. കോഴിത്തീറ്റ വില്‍ക്കുന്നയാളാണ്…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…