Categories: NATIONAL

കള്ളപ്പണ ഇടപാട് കേസ്; ഝാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണ ഇടപാട് കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൻ്റെ രണ്ടാം ദിവസം ആറ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇ ഡി അറസ്റ്റ് ചെയ്തത്.

ഇ ഡി യുടെ റാഞ്ചിയിലുള്ള ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇ ഡി അറിയിച്ചു. ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറിയും സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറുമായ സഞ്ജീവ് കുമാർ ലാൽ (52), വീട്ടുജോലിക്കാരനായ ജഹാംഗീർ ആലം (42) എന്നിവരെ 32 കോടിയിലധികം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.

Savre Digital

Recent Posts

നിപ: സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ കേസുകളിൽ ആകെ 609 പേർ സമ്പർക്ക പട്ടികയിലെന്ന് ആരോഗ്യവകുപ്പ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ…

6 hours ago

വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം

പത്തനംതിട്ട: പന്തളത്ത് വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റതിനെത്തുടർന്നുള്ള വാക്‌സിനേഷന് ശേഷം അസ്വസ്‌ഥതയനുഭവപ്പെട്ട പതിനൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മരണകാരണം…

6 hours ago

രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കണം; ഡിജിസിഎ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)…

6 hours ago

എം എ കരിം അനുസ്മരണ യോഗം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച്‌ സമാജം ഹാളിൽ അനുസ്മരണ യോഗം…

7 hours ago

കെ. സി ബിജുവിന് പുരസ്കാരം

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർകെ കൾച്ചറൽ ഫോറം കർണാടകയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള കർണാടക വിഭൂഷൻ പുരസ്കാരം ബാംഗ്ലൂർ മുത്തപ്പൻ…

7 hours ago

സ്കൂളിലെ കുടിവെള്ള ടാങ്കിൽ അജ്ഞാതൻ വിഷം കലർത്തി; 12 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തിയിലെ ഹുലിഗട്ടി…

7 hours ago