ചാമ്പ്യൻസ് ട്രോഫിയിൽ തോൽവികൾക്ക് പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമിലെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്നത് ക്യാപ്റ്റനായുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് ജോസ് ബട്ലർ മത്സരത്തിന് മുമ്പ് വ്യക്തമാക്കി.
ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും ഇംഗ്ലണ്ടിനായി ബട്ലർ തുടർന്നും കളിക്കും. സങ്കടവും നിരാശയും തോന്നുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആസ്വദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ജൂണിൽ ഒയിൻ മോർഗന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റടുത്ത ജോസ് ബട്ലർ അതേ വർഷത്തെ ടി-20 ലോക കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചിരുന്നു. എന്നാൽ അതിന് ശേഷം ജോസ് ബട്ലറിന് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 2023 ഏകദിന ലോകകപ്പ്, 2024 ടി-20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവയിലടക്കം കിരീടമില്ലാതെ പുറത്തായി. ബട്ലർ ക്യാപ്റ്റൻ ആയ 36 ഏകദിനങ്ങളിൽ 22 തോൽവി ടീം ഏറ്റുവാങ്ങിയിരുന്നു. 46 ടി-20 കളിൽ 23 തോൽവികളും സമ്പാദ്യമാണ്.
TAGS: SPORTS
SUMMARY: Jose buttler announces retirement from National cricket
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…