LATEST NEWS

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് എന്ന് സൂചന

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാൻ നീക്കം സജീവമാക്കി കോണ്‍ഗ്രസ്. ഹൈക്കമാൻ്റുമായി രണ്ട് ഘട്ട ചർച്ചകള്‍ പൂർത്തിയായി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതിനോടകം ചർച്ച നടത്തിക്കഴിഞ്ഞു. കത്തോലിക്ക സഭയും ചർച്ചകളില്‍ ഇടപെട്ടെന്നാണ് പുറത്തുവരുന്ന വിവരം.

സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചെപ്പെട്ടാല്‍ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയേക്കും. മുന്നണി മാറ്റം സംബന്ധിച്ച്‌ ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ നാല് എംഎല്‍എമാർ ഉറപ്പുനല്‍കി. കാഞ്ഞിരപ്പള്ളി എംഎല്‍എ എൻ ജയരാജ്, പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യൻ കുളത്തിങ്കല്‍, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് മുന്നണിവിട്ട് യുഡിഎഫിലേക്ക് പോകുമെന്ന് സൂചന ശക്തമാക്കുന്ന നീക്കമാണിത്. 16 ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ഇതില്‍ നിർണായകമാകും. ഇതിനിടെ എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥാ ക്യാപ്റ്റന്റെ സ്ഥാനത്തുനിന്നും ജോസ് കെ മാണി മാറിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

റാലിയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാകാൻ ജോസ് കെ മാണി തയ്യാറെടുക്കുന്നതായും റാലി നയിക്കാൻ എൻ ജയരാജിനോട് ആവശ്യപ്പെട്ടതുമായാണ് വിവരം. ഫെബ്രുവരി ആറ് മുതല്‍ 13വരെയുള്ള ജാഥ ആറന്മുളയില്‍നിന്ന് തുടങ്ങി അങ്കമാലിയിലാണ് അവസാനിക്കുക.

SUMMARY: Jose K Mani-led Kerala Congress M hints at joining UDF

NEWS BUREAU

Recent Posts

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…

51 minutes ago

കെഎൻഎസ്എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…

1 hour ago

ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യല്‍ ട്രെയിനുകള്‍

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച്‌ ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലം…

1 hour ago

‘ഡെലിവറി തൊഴിലാളികള്‍ക്ക് ആശ്വാസം’; പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ സ്വിഗ്ഗി

ഡല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ…

2 hours ago

കലൂര്‍ സ്റ്റേഡിയം അപകടം; കേസിലെ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ…

2 hours ago

തിരുവനന്തപുരം ഇന്ധനം കൊണ്ടുപോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച്‌ അപകടം

തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറില്‍ തീപിടിത്തം. തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഇന്ന്…

3 hours ago