ബെംഗളൂരു: ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റിന്റെ ജോസഫ് വന്നേരി സ്മാരക പുരസ്‌ക്കാരം വിഷ്ണുമംഗലം കുമാറിന്. ‘സ്‌നേഹസാന്ദ്രം രവിനിവേശം’ എന്ന നോവലിനാണ് പുരസ്‌കാരം. ഫ്രാന്‍സിസ് ആന്റണി ഐ.ടി.എസ് ,ദിവ്യ ടെരന്‍സ്, ജോമോന്‍ ജോബ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2022,23 വർഷങ്ങളിലെ ബെംഗളൂരുവിലെ എഴുത്തുകാരിലെ നോവൽ, ചെറുകഥാസമഹാരം ,ലേഖന സമഹാരം എന്നിവയിൽ നിന്നുള്ള മികച്ച രചനക്കാണ് അവാർഡ്.
നാദാപുരം സ്വദേശിയായ വിഷ്ണുമംഗലം കുമാര്‍ വര്‍ഷങ്ങളായി ബെംഗളൂരുവിലാണ്താമസം. കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവര്‍ത്തിക്കുന്നു.
പത്തായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് ആദ്യവാരം സമ്മാനിക്കുന്നതാണെന്ന് ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് പ്രസിഡന്റ്
ടി എ കലിസ്റ്റസ്, ജനറല്‍ സെക്രട്ടറി സി.ഡി ഗബ്രിയേല്‍ എന്നിവര്‍ അറിയിച്ചു.
<br>
TAGS : AWARDS
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…
ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…
കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…