ബെംഗളൂരു: വഖഫ് വിവാദവുമായി ബന്ധപ്പെട്ട് കർണാടകയിൽ സന്ദർശനം നടത്തി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചെയര്മാന് ജഗദാംബിക പാല്. വഖഫ് പ്രശ്നം കൂടുതലുള്ള വിജയപുര, ഹുബ്ബള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കർഷകാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നോർത്ത് കര്‍ണാടകയിലെ കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് പരാതിപ്പെട്ടതായി ജഗദാംബിക പാല് പറഞ്ഞു.
കര്‍ഷകരെ കണ്ട് സ്ഥിതിഗതികള്‍ ആരായുന്നതിനും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമാണ് സംസ്ഥാനം സന്ദർശിച്ചതെന്ന് ജെപിസി ചെയര്മാന് പറഞ്ഞു ഭൂമിയുടെ യഥാര്‍ത്ഥ ഉടമ തങ്ങളാണെങ്കിലും വഖഫ് ബോര്‍ഡ് ഇതിന് ഉടമസ്ഥാവകാശം അവകാശപ്പെടുകയാണെന്ന് കർഷകർ പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിച്ച ചരിത്രസ്മാരകങ്ങളുള്ള സ്ഥലങ്ങളും വഖഫ് ബോര്‍ഡ് അവകാശപ്പെടുന്നുണ്ട്.
പാര്‍ലമെന്റില്‍ ഈ വര്‍ഷം അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ അവലോകനം ചെയ്യുന്നതിനാണ് ജെപിസി രൂപീകരിച്ചത്. 70 വര്‍ഷമായി തങ്ങള്‍ ഇവിടെയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്നിട്ടും വഖഫ് ബോര്‍ഡ് ഇവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയാണെന്നും ജഗദാംബിക പാല് കൂട്ടിച്ചേര്‍ത്തു.
TAGS: KARNATAKA | WAQF ISSUE
SUMMARY: Jpc chairman visits karnataka amid waqf controversy
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…