ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 89 ഐടി പാർക്കുകൾ കൂടി തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. നഗരത്തിലെ 54 ഇടങ്ങളിലായാണ് ഐടി പാർക്കുകൾ തുറക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ടെക് ഹബ്ബ് എന്ന നിലയിൽ ബെംഗളൂരു നഗരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ബെംഗളൂരു നോർത്ത്, മഹാദേവപുര, ബൊമ്മനഹള്ളി സോൺ, ബെല്ലന്തൂർ, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, ഔട്ടർ റിങ് റോഡ് ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പുതിയ ടെക് പാർക്കുകൾ സ്ഥാപിക്കുക. അത്യാധുനിക സൗകര്യങ്ങളുടെ പദ്ധതി നിർമാണം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഇതിന് പുറമെ ബാംഗ്ലൂർ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഎംആർഡിഎ) നഗരത്തിന് സമീപം ടൗൺഷിപ്പുകൾ നിർമിക്കാനുള്ള പദ്ധതിയും നിർദേശിച്ചിട്ടുണ്ട്. ബിഡദി, മാഗഡിക്ക് സമീപമുള്ള സോളൂർ, നന്ദഗുഡി എന്നിവിടങ്ങളിലാണ് പുതിയ ടൗൺഷിപ്പുകൾ ഉയരുക. ബിഡദി കേന്ദ്രീകരിച്ചാകും പദ്ധതി ആരംഭിക്കുക.
TAGS: BENGALURU | IT PARKS
SUMMARY: Bengaluru to have 89 parks soon
മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ്…
കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോലിസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഓവര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലാണ് കൂട്ടിയ വിലയില്‍ ധാരണയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ…
കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ.…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ കൃഷി ഉപജീവനമാക്കിയ സാധാരണക്കാരായിരുന്നു എന്റെ…