ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
നേരത്തെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂണ്‍ 29നാണ് സുപ്രീം കോടതിയില്‍ നിന്നു വിരമിച്ചത്. 2016ല്‍ നോട്ട് അസാധുവാക്കല്‍ നയവുമായി ബന്ധപ്പെട്ട് വാദം കേട്ട ബഞ്ചില്‍ അംഗമായിരുന്നു രാമസുബ്രഹ്മണ്യൻ.
1958 ജൂണ്‍ 30ന് മന്നാർഗുഡിയിലാണ് രാമസുബ്രഹ്മണ്യൻ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളജില്‍ നിന്നു സയൻസില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളജില്‍ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.
TAGS : LATEST NEWS
SUMMARY : Justice V Ramasubramanian is the Chairman of the National Human Rights Commission
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…